ഒമാന്‍ എയര്‍ വിമാനങ്ങളില്‍ സൗജന്യനിരക്കിന് തുടക്കമായി - നോര്‍ക്ക ഫെയര്‍

ഇന്ത്യയില്‍നിന്ന് വിദേശത്തേയ്ക്കും തിരിച്ചും ഒമാന്‍ എയര്‍ വിമാനങ്ങളില്‍ യാത്ര ചെയ്യുന്ന പ്രവാസി മലയാളികള്‍ക്കായി നോര്‍ക്ക ഫെയര്‍ എന്ന സൗജന്യനിരക്കിന് തുടക്കമായി. ഒമാന്‍ എയര്‍ വിമാനങ്ങളില്‍ യാത്ര ചെയ്യുന്ന നോര്‍ക്ക ഐഡന്‍റിറ്റി കാര്‍ഡ് ഉള്ള വിദേശമലയാളികള്‍ക്ക് ടിക്കറ്റ് നിരക്കില്‍ ഏഴു ശതമാനം ഇളവ് അനുവദിക്കുന്നതാണ് ഈ പദ്ധതി. കാര്‍ഡ് ഉടമയുടെ ജീവിതപങ്കാളിക്കും 18 വയസ്സ് തികയാത്ത മക്കള്‍ക്കും ഈ ആനുകൂല്യം ലഭിക്കും.

നോര്‍ക്ക റൂട്ട്സും സുല്‍ത്താനേറ്റ് ഓഫ് ഒമാന്‍റെ നാഷണല്‍ കാരിയറായ ഒമാന്‍ എയറും ചേര്‍ന്ന് നടപ്പാക്കുന്ന പദ്ധതിയുടെ ധാരണാപത്രം മുഖ്യമന്ത്രി പിണറായി വിജയന്‍റെ സാന്നിധ്യത്തില്‍ കൈമാറി. നോര്‍ക്ക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. കെ. ഇളങ്കോവന്‍, നോര്‍ക്ക റൂട്ട്സ് എക്സിക്യൂട്ടീവ് വൈസ് ചെയര്‍മാന്‍ കെ. വരദരാജന്‍, ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ കെ. ഹരികൃഷ്ണന്‍ നമ്പൂതിരി, ഒമാന്‍ എയര്‍ ഇന്ത്യന്‍ സബ് കോണ്ടിനെന്‍റ് റീജിയണല്‍ വൈസ് പ്രസിഡന്‍റ് സുനില്‍.വി.എ, സെന്‍ട്രല്‍ ആന്‍റ് സൗത്ത് കേരള മാനേജര്‍ ബാലു എബ്രഹാം വര്‍ഗ്ഗീസ് എന്നിവര്‍ പങ്കെടുത്തു.

ഒമാന്‍ എയറിന്‍റെ ഇന്ത്യയിലെ ഓഫീസുകള്‍ വഴിയും https://www.omanair.com/en/exclusive-discount-for-norka-members എന്ന വെബ്ബ്സൈറ്റ് ലിങ്കില്‍ NORK2018 എന്ന പ്രൊമോഷന്‍ കോഡ് നല്‍കിയും ഈ സൗകര്യം വിനിയോഗിക്കാവുന്നതാണ്.

നോര്‍ക്ക ഐഡന്‍റിറ്റി കാര്‍ഡ് ലഭിക്കുന്നതിന് http://202.88.244.146:8083/nrkregistration/ സന്ദര്‍ശിക്കുക. കൂടുതല്‍ വിവരങ്ങള്‍ 1800 425 3939, 0471 233 33 39 എന്നീ നമ്പരുകളില്‍ ലഭിക്കും.

 


Kerala | NORKA | Norka-Roots | Regional centres | Recognised Associations | Indian Mission | Ente Malayalam | NRK Directory
Home | Contact us |
Application Forms | Nammude Malayalam | Ente Malayalam Ente Abhimanam
All rights reserved ©Norka-Roots