നോര്‍ക്ക എമര്‍ജന്‍സി ആംബുലന്‍സ് സര്‍വ്വീസ്

രോഗികളായി നാട്ടില്‍ തിരിച്ചെത്തുന്ന പ്രവാസി മലയാളികള്‍ക്കായി നോര്‍ക്ക എമര്‍ജന്‍സി ആംബുലന്‍സ് സര്‍വ്വീസ് എന്ന പദ്ധതി നോര്‍ക്ക റൂട്ട്സ് നടപ്പാക്കി. ഇങ്ങനെ മടങ്ങിയെത്തുന്നവര്‍ക്ക് കേരളത്തിലെ ഏത് വിമാനത്താവളത്തില്‍നിന്നും ആശുപത്രിയിലേയ്ക്ക് അഥവാ വീട്ടിലേയ്ക്ക് യാത്ര ചെയ്യുന്നതിന് ആംബുലന്‍സ് ലഭ്യമാക്കുന്നതാണ് ഈ പദ്ധതി. പ്രവാസിയുടെ ഭൗതികദേഹം വിമാനത്താവളത്തില്‍നിന്ന് നാട്ടില്‍ എത്തിക്കുന്നതിനും ഈ സൗകര്യം ലഭിക്കുന്നതാണ്. പൂര്‍ണ്ണമായും സൗജന്യമായ ഈ സൗകര്യം 24 മണിക്കൂറും ലഭ്യമായിരിക്കും. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനുമായി ചേര്‍ന്നാണ് ഈ പദ്ധതി നടപ്പാക്കിയിരിക്കുന്നത്. ഈ പദ്ധതി വിനിയോഗിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് 24 മണിക്കൂറൂം പ്രവര്‍ത്തിക്കുന്ന കാള്‍ സെന്‍ററില്‍ ബന്ധപ്പെടാവുന്നതാണ്. ഫോണ്‍ : 1800 425 3939, 0471 233 33 39.


Norka Emergency Ambulance Service

NORKA ROOTS launched Norka Emergency Ambulance Service for the benefit of Non Resident Keralites who return to Kerala on sick. They can travel to their home or nearest hospital by availing of this facility extended by NORKA ROOTS. Mortal remains of NRKs are also being shifted from any airport in Kerala to their place of residence. This 24 x 7 service is made available free of cost to NRKs. This pproject has been made operational with the support of Indian Medical Association. Those who wish to get the service may contact the 24 hours call centre at 1800 425 3939 or 0471 233 33 39

 


Kerala | NORKA | Norka-Roots | Regional centres | Recognised Associations | Indian Mission | Ente Malayalam | NRK Directory
Home | Contact us |
Application Forms | Nammude Malayalam | Ente Malayalam Ente Abhimanam
All rights reserved ©Norka-Roots